ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്ത് അദ്ദേഹത്തിന്റെ പോയ്സ് ഗാര്‍ഡനിലെ വസതിക്കു മുന്നില്‍ പ്രതിഷേധവുമായി തമിഴ് സംഘടനയായ തമിഴര്‍ മുന്നേറ്റ പടൈ.
തമിഴനല്ലാത്തയാള്‍ തമിഴ് രാഷ്ട്രീയത്തില്‍ വേണ്ടെന്ന് ആവശ്യപ്പെട്ടാണ് തമിഴര്‍ മുന്നേറ്റ പടൈയുടെ പ്രതിഷേധം.പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ കോലം കത്തിച്ചു. പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ ആരാധകരുമായി നടത്തിയ സംവാദങ്ങളിലെ പാരാമര്‍ശങ്ങള്‍ രജനീകാന്ത് രാഷ്ട്രീയത്തിലേക്കെന്ന സൂചന നല്‍കിയിരുന്നു. അദ്ദേഹം മോദിയെയും അമിഷ് ഷായെയും കാണുമെന്ന വാര്‍ത്തകള്‍ പരന്നിരുന്നു. ഇതിനിടയിലാണ് പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തിയത്.