തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി രജിഷ വിജയന്‍. ശരത് മന്ദവനയുടെ സംവിധാനത്തില്‍ രവി തേജ നായകനാകുന്ന ‘രാമറാവു ഓണ്‍ ഡ്യൂട്ടി’ എന്ന ചിത്രത്തിലൂടെയാണ് രജിഷ തെലുങ്കിലേക്ക് കടക്കുന്നത്. രജിഷയ്‌ക്കൊപ്പം ദിവ്യാന്‍ഷ കൗശികും സിനിമയില്‍ ലീഡ് റോളില്‍ എത്തുന്നുണ്ട്. ഇരുവരും സിനിമയില്‍ ജോയിന്‍ ചെയ്ത വിവരം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ രാമറാവു ഓണ്‍ ഡ്യൂട്ടി എസ്എല്‍വി സിനിമാസ്, ആര്‍ടി ടീം വര്‍ക്‌സ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. നിലവില്‍ ഹൈദരാബാദില്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ധനുഷ് ചിത്രം കര്‍ണനിലൂടെ രജിഷ തമിഴില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഖൊ ഖൊ ആണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. എല്ലാം ശരിയാകും, മലയന്‍കുഞ്ഞ്, സര്‍ദാര്‍, എന്നീ ചിത്രങ്ങളിലും രജിഷ നായികയായെത്തുന്നുണ്ട്.