ചില സമയത്ത് മനസ്സിനും ചികിത്സയും പരിഗണനയും ആവശ്യമായി വരും: രജിഷ

ലയാളികളുടെ പ്രിയ താരമാണ് രജിഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം നടത്തുകയും മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടുകയും ചെയ്ത നടിയാണ് രജിഷ. ഇപ്പോഴിതാ വിഷാദ രോഗത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. താനും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഒരു മാനസികവിദഗ്ദ്ധന്റെ സഹായം തേടണമെന്നും രജിഷ പറയുന്നു.

ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ടാണ് താരം ഇങ്ങനെ ഒരു പ്രസ്തവനയുമായി മുന്നോട്ട് വന്നത്.

മനസ്സും ശരീരത്തിന്റെ ഭാഗമാണ്. മറ്റ് അവയവത്തെ പോലെ ചില സമയത്ത് മനസ്സിനും ചികിത്സയും പരിഗണനയും ആവശ്യമായി വരും. മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നത് അത്ര ലജ്ജിക്കേണ്ട കാര്യമില്ല. താനും അത് ചെയ്തിട്ടുണ്ടെന്ന് താരം പറയുന്നു. ഒരു വിദഗ്ധന്‍ ഇക്കാര്യത്തില്‍ നിങ്ങളെ തീര്‍ച്ചയായും സഹായിക്കാന്‍ സാധിക്കുമെന്ന് നടി തുറന്നു പറഞ്ഞു.

നടന്‍ കുഞ്ചാക്കോബോബനും മാനസികാരോഗ്യത്തിന് നല്‍കേണ്ട പ്രധാന്യത്തെ കുറിച്ച് തുറന്ന് എഴുതിയിരുന്നു. വിഷാദവും ആന്‍സൈറ്റിയും പുതിയ കാലത്തെ കാന്‍സറാണെന്നാണ് നടന്‍ പറയുന്നത്. ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ മറ്റുളളവരെ സഹായിക്കണമെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്

Top