ടി.ആര്‍.പിയില്‍ കൃത്രിമം കാട്ടി മൂന്ന് ചാനലുകള്‍; ഇനി പരസ്യം നല്‍കില്ലെന്ന് ബജാജ്

മുംബൈ : ടി.ആർ.പി റേറ്റിങ്ങിൽ കൃത്രിമം കാണിച്ച സംഭവത്തിൽ ആരോപണ വിധേയരായ മൂന്ന് ചാനലുകള്‍ക്ക് ഇനി പരസ്യം നല്‍കില്ലെന്ന് പ്രമുഖ വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോസ്. ബജാജ് ഓട്ടോസിന്റെ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു കമ്പനികളെയും കരിമ്പട്ടികയില്‍ പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ടി.വി, ഫാക്ട് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകളാണ് ടി.ആര്‍.പിയില്‍ കൃത്രിമം കാണിച്ചതായി പൊലീസ് കേസെടുത്തിരിക്കുന്നത്. മറ്റ് രണ്ട് ചാനലുകളുടെ ഉടമകളെ പൊലീസ് അറസ്റ്റ് ചെയിതിട്ടുണ്ട്. റിപ്പബ്ലിക് ടി.വി പ്രതിനിധികളെ പൊലീസ് ചോദ്യം ചെയ്‌തേക്കും. അതേസമയം സമൂഹത്തില്‍ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്നവരെ തങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും രാജീവ് ബജാജ് പറഞ്ഞു.

Top