കോഴിക്കോട്: രാജ്യസഭാ എം.പി രാജീവ് ചന്ദ്രശേഖര്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്ന് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. 2006ല്‍ കര്‍ണാടകയില്‍ നിന്ന് സ്വതന്ത്ര എം.പിയായാണ് രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭയില്‍ എത്തിയത്.
എ.ആര്‍.ജി ഔട്ട്‌ലൈനര്‍ ഏഷ്യാനെറ്റ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബോര്‍ഡ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അര്‍ണാബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ചാനലിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും രാജീവ് ചന്ദ്രശേഖര്‍ രാജി സമര്‍പ്പിച്ചിട്ടുണ്ട്.
രണ്ടു ചാനലുകളിലെ ഓഹരികള്‍ നിലനിര്‍ത്തി കൊണ്ട് സാങ്കേതികമായാണ് പദവികള്‍ രാജിവെച്ചത്.