രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം; സര്‍ക്കാരിന് കത്തയച്ച് ഡിഎംകെ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ ജയിലില്‍ നിന്നും മോചനത്തില്‍ ഗവര്‍ണറുടെ തീരുമാനം നീളുന്നത് മനുഷത്വരഹിതമെന്ന് ഡിഎംകെ. സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് അയച്ചു. പ്രതികളുടെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കി ഡിഎംകെയ്ക്ക് പുറമേ പിഎംകെയും ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

പേരറിവാളനും നളിനിയും ഉള്‍പ്പടെ ഏഴ് പ്രതികളെയും മാനുഷിക പരിഗണന കണക്കിലെടുത്ത് മോചിപ്പിക്കാമെന്നായിരുന്നു തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ. പ്രതികളെ വിട്ടയ്ക്കാനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നത് അംഗീകരിക്കാനാകില്ലെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

പേരറിവാളന്‍, നളിനി ഉള്‍പ്പടെ ഏഴ് പ്രതികളെയും വിട്ടയ്ക്കാന്‍ 2014 ല്‍ ജയലളിത സര്‍ക്കാരാണ് ശുപാര്‍ശ നല്‍കിയത്. സിബിഐ അന്വേഷിച്ച കേസില്‍ നിയമതടസങ്ങള്‍ ചൂണ്ടികാട്ടിയാണ് ഗവര്‍ണറുടെ തീരുമാനം വൈകിയത്.

Top