രാജീവ് ഗാന്ധി വധക്കേസ് പ്രതി രവിചന്ദ്രൻ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിൽ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപെട്ട മറ്റൊരു പ്രതിയും മോചനമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. രവിചന്ദ്രനാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. പേരറിവാളനെ മോചിപ്പിച്ചതു പോലെ കോടതി തന്‍റെ കാര്യത്തിലും തീരുമാനമെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

മോചിപ്പിക്കുന്നത് വരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും രവിചന്ദ്രന്‍ ആവശ്യപ്പെടുന്നുണ്ട്. ഇതേ ആവശ്യമുന്നയിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും, പ്രത്യേക അധികാരമില്ലന്ന് വ്യക്തമാക്കി കോടതി ഹര്‍ജി തള്ളിയിരുന്നു.

സാമൂഹിക പ്രതിബദ്ധതയുളള ആളാണ് താനെന്നും ജയിലില്‍ നിന്ന് കിട്ടിയ വരുമാനത്തില്‍ ഇരുപതിനായിരം രൂപ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ തമിഴ് ചെയറിനാണ് താൻ സംഭാവന നല്‍കിയത്. മോചനം കിട്ടിയാല്‍ സമൂഹത്തിന് ഭീഷണിയാവില്ലെന്നും രവിചന്ദ്രന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.

Top