ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളിലൊരാളായ പേരറിവാളനെ ശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജിയില്‍ സിബിഐക്ക് സുപ്രീം കോടതി നോട്ടീസയച്ചു. മൂന്നാഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിക്കാനാണ് ജസ്റ്റീസുമാരായ രഞ്ജന്‍ ഗൊഗോയി, ആര്‍. ഭാനുമതി എന്നിവരുടെ ബെഞ്ച് സിബിഐക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാരിനോടും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ പേരറിവാളനു കേസുമായി യാതൊരു ബന്ധവുമില്ലെന്നു സിബിഐ മുന്‍ ഉദ്യോഗസ്ഥന്‍ വി. ത്യാഗരാജന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പേരറിവാളനെ കുറ്റവിമുക്തനാക്കണമെന്നും കേസില്‍ പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.