ചെന്നൈ: ഒരു മാസത്തെ പരോള്‍ ലഭിച്ച രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങും. നളിനിയുടെ അഭിഭാഷകനാണ് ഇക്കാര്യമറിയിച്ചത്.
വ്യാഴാഴ്ചയാണ് തമിഴ്‌നാട് സംസ്ഥാന സര്‍ക്കാര്‍ നളിനിക്ക് ജാമ്യം അനുവദിച്ചത്. അമ്മ അസുഖബാധിതയാണെന്ന് ചൂണ്ടിക്കാട്ടി നളിനി സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പരോള്‍ അനുവദിച്ചതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യാഴാഴ്ച മദ്രാസ് ഹൈകോടതിയെ അറിയിച്ചിരുന്നു.
രാജീവ് ഗാന്ധി വധക്കേസില്‍ നളിനി അടക്കം ഏഴ് പ്രതികള്‍ക്കാണ് ജീവപര്യന്തം തടവുശിക്ഷ വിചാരണകോടതി വിധിച്ചത്. 1991 മേയില്‍ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ എല്‍.ടി.ടി.ഇ നടത്തിയ ചാവേര്‍ ബോംബ് സ്‌ഫോടനത്തിലാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ മറ്റ് 14 പേരും കൊല്ലപ്പെട്ടിരുന്നു.