ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനം സംബന്ധിച്ച് സുപ്രീം കോടതി വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കകം ഇക്കാര്യം സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോടാണ് കോടതി ആവശ്യപ്പെട്ടത്.
പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഇപ്പോഴും ഗവര്‍ണറുടെ പരിഗണനയിലാണ്. കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പേരറിവാളന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടിയത്.