ന്യൂഡല്‍ഹി: ആര്‍എസ്എസിനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കുമെതിരേ ഗുരുതര ആരോപണവുമായി ജെഎന്‍ യു വിദ്യാര്‍ഥി നേതാവ് ഷെഹ്ല റാഷിദ് രംഗത്ത്. ആര്‍എസ്എസും നിതിന്‍ ഗഡ്കരിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള പദ്ധതി തയാറാക്കുകയാണെന്നാണ് ഷെഹ്ല ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ആര്‍എസ്എസും നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് മോദിയെ വധിച്ചശേഷം മുസ്ലീങ്ങളെയും കമ്മ്യൂണിസ്റ്റുകളെയും കുറ്റക്കാരാക്കാനും അതിന്റെ പേരില്‍ മുസ്ലിങ്ങളെ പീഡിപ്പിക്കാനുമാണ് ശ്രമിക്കുന്നതാണെന്നായിരുന്നു ഷെഹ്ലയുടെ ട്വീറ്റ്. ‘രാജീവ് ഗാന്ധി സ്‌റ്റൈല്‍’ എന്ന ഹാഷ് ടാഗോടെയായിരുന്നു ഷെഹ്ലയുടെ ട്വീറ്റ്.
Looks like RSS/Gadkari is planning to assassinate Modi, and then blame it upon Muslims/Communists and then lynch Muslims #RajivGandhiStyle
— Shehla Rashid (@Shehla_Rashid) June 9, 2018
ഇതിനിടെ, ഹെഹ്ലയുടെ ട്വീറ്റിന് മറുപടിയുമായി നിതിന്‍ ഗഡ്കരി രംഗത്തെത്തി. പ്രധാനമന്ത്രിയെ വധിക്കാന്‍ താന്‍ ഗൂഢാലോചന നടത്തിയെന്ന പ്രചാരണം നടത്തുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഷെഹ്ലയുടെ ട്വീറ്റിന് മറുപടിയായി ഗഡ്കരി ട്വീറ്റ് ചെയ്തു.
I would be taking legal action on anti-social elements who have made bizzare comments; attributing personal motives to me, regarding the assassination threat to PM @narendramodi
— Nitin Gadkari (@nitin_gadkari) June 9, 2018
രാജീവ് ഗാന്ധി വധത്തിന്റെ മാതൃകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വധിക്കുമെന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഭീമാകൊറേഗാവ് കലാപവുമായി ബന്ധമുള്ള അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.