രാജീവ് വധക്കേസ് ; മുഖ്യസൂത്രധാരനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസ്

killed

ചാലക്കുടി: ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ചക്കര ജോണി രാജ്യം വിട്ടതായി സൂചന.

ജോണിക്ക് ഓസ്ട്രേലിയ, യുഎഇ, തായ്‍ലന്റ് വിസയുണ്ട്. വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് അറിയിച്ചു. ഗൂഢാലോചനയില്‍ ജോണിയടക്കം മൂന്നുപേരാണ് പ്രതികളായുള്ളത്.

പരിയാരത്തെ ആളൊഴിഞ്ഞ വീട്ടിലാണ് ഭൂമിയിടപാടുകാരനായ അങ്കമാലി നായത്തോട് വ‍ീരൻപറമ്പിൽ രാജീവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കൊല നടത്തിയെന്നു സംശയിക്കുന്ന നാലംഗ ക്വട്ടേഷൻ സംഘത്തെ അഞ്ചു മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഗൂഢാലോചനയിൽ മൂന്നു പേർ കൂടി പങ്കാളികളാണെന്നു റൂറൽ പൊലീസ് മേധാവി യതീഷ് ചന്ദ്ര അറിയിച്ചു.

റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ തട്ടിക്കൊണ്ടുപോയശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നും റൂറല്‍ എസ്പി പറഞ്ഞു.

അതേസമയം ഹൈ​ക്കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ സി.​പി.​ഉ​ദ​യ​ഭാ​നു​വി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി കൊ​ല്ല​പ്പെ​ട്ട രാ​ജീ​വി​ന്റെ സു​ഹൃ​ത്തു​ക്കള്‍ രംഗത്തെത്തിയിരുന്നു.

ഉ​ദ​യ​ഭാ​നു​വി​ൽ​നി​ന്ന് രാ​ജീ​വി​ന് ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നെ​ന്നും ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി രാ​ജീ​വ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നെ​ന്നും സു​ഹൃ​ത്തു​ക്ക​ൾ ആ​രോ​പി​ച്ചു.

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ രാജീവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് നല്‍കിയതിന് പകരമായാണ് തനിക്കെതിരെ ഹൈക്കോടതിയില്‍ പരാതി കൊടുത്തതെന്ന് അഡ്വ.ഉദയഭാനു വ്യകത്മാക്കി.

Top