അമര്‍ കൗശിക് ചിത്രം ‘സ്ത്രീ’യ്ക്കായി തയ്യല്‍ പഠിച്ച് രാജ്കുമാര്‍ റാവു

Rajkummar Rao

രാജ്കുമാര്‍ റാവുവിനെയും ശ്രദ്ധ കപൂറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി അമര്‍ കൗശിക് ഒരുക്കുന്ന ചിത്രമാണ് സ്ത്രീ. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ തയ്യല്‍ക്കാരന്റെ വേഷത്തിലാണ് രാജ്കുമാര്‍ റാവു എത്തുന്നത്. കഥാപാത്രത്തിനായി രാജ്കുമാര്‍ ഒരു മാസത്തെ തയ്യല്‍ പരിശീലനം നടത്തിയിരിക്കുകയാണ്. ബ്ലൗസ് മുതല്‍ ഷര്‍ട്ട് വരെ തയ്ക്കാന്‍ പറിച്ചിരിക്കുകയാണ് താരം.

സിനിമയുടെ തയ്യാറെടുപ്പുകള്‍ക്കായി മറ്റു പ്രൊജക്ടുകളില്‍ നിന്ന് ആഴ്ചകളോളം വിട്ടുനിന്നെന്ന് രാജ്കുമാര്‍ പറഞ്ഞു. കൂടാതെ ചന്തേരി ഭാഷ പഠിക്കാനും പരിശീലകന്റെ കീഴില്‍ രാജ്കുമാര്‍ അഭ്യസിച്ചിരുന്നു.

ചന്തേരിയാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ഹൊറര്‍ കോമഡി ചിത്രമായാണ് സ്ത്രീ ചിത്രീകരിച്ചിരിക്കുന്നത്. ഉള്‍പ്രദേശത്തെ ആസ്പദമാക്കിയാണ് കഥയുടെ പോക്ക്. ദിനേശ് വിജയന്റെ മഡോക്ക് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ആഗസ്റ്റ് 31ന് തിയറ്ററുകളിലെത്തും.

Top