അമിത് മുസുര്‍കര്‍ സംവിധാനം ചെയ്ത രാജ്കുമാർ റാവു ചിത്രമാണ് ന്യൂട്ടന്‍.
ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.
ന്യൂട്ടന്റെ അണിയറപ്രവര്‍ത്തകര്‍ ഇപ്പോൾ സന്തോഷത്തിന്റെ കൊടുമുടിയിലാണ്.
കാരണം ഇതാണ് 2018ലെ ഓസ്കാർ പുരസ്കാരത്തിന് ഇന്ത്യയിൽനിന്ന് മത്സരിക്കുന്ന ചിത്രമായി ‘ന്യൂടെൻ’ തെരഞ്ഞെടുത്തു.
മികച്ച വിദേശ ഭാഷ ചിത്രത്തിന്റെ വിഭാഗത്തിലാണ് ന്യൂടെൺ മത്സരിക്കുക.
ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ഭീഷണിയുള്ള വനപ്രദേശത്ത് വോട്ടെടുപ്പ് ഉദ്യോഗസ്ഥനായി എത്തുന്ന സർക്കാർ ജീവനക്കാരന്റെ വേഷമാണ് ചിത്രത്തിൽ രാജ്കുമാർ റാവു ചെയ്യുന്നത്.
ഇവിടെ സ്വതന്ത്രമായി വോട്ടെടുപ്പ് നടത്താൻ നേരിടുന്ന വെല്ലുവിളികളാണ് ന്യൂട്ടന്റെ പ്രമേയം.