മെയ്ഡ് ഇന്‍ ചൈന ഭ്രാന്തമായ യാത്രയാണെന്ന് രാജ്കുമാര്‍ റാവു

made in china

രാജ്കുമാര്‍ റാവുവും മൗനി റോയിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് മെയ്ഡ് ഇന്‍ ചൈന. ബൊമന്‍ ഇറാനിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. എന്നാല്‍ മെയ്ഡ് ഇന്‍ ചൈന ഒരു ഭ്രാന്തമായ യാത്രയാണെന്നാണ് രാജ്കുമാര്‍ റാവു പറയുന്നത്. മൗനി റോയിയെയും ബൊമന്‍ ഇറാനിയെയും ഈ യാത്രയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് രാജ്കുമാര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

രാജ്കുമാറിന്റെ ഭാര്യയുടെ വേഷത്തിലാണ് മൗനി റോയ് എത്തുന്നത്. മിഖില്‍ മുസാലെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി ചിത്രമായാണ് മെയ്ഡ് ഇന്‍ ചൈന ഒരുങ്ങുന്നത്. സെപ്റ്റംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മുംബൈയും ഗുജറാത്തും ചൈനയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഗുജറാത്തി ദമ്പതികളായാണ് ഇരുവരും വേഷമിടുന്നത്.

ഒരുപാട് പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഗുജറാത്തി ബിസിനസ്സുകാരാനായാണ് രാജ്കുമാര്‍ റാവു എത്തുന്നത്. വിവാഹത്തിനു ശേഷം മുംബൈയില്‍ ജീവിച്ചിരുന്ന മൗനി അഹമ്മദാബാദിലേക്ക് എത്തുകയാണ്. ഒരു സാധാരണ ഭാര്യയുടെ വേഷത്തിലാണ് മൗനി എത്തുന്നത്. ഈ ദമ്പതികളുടെ ജീവിതയാത്രയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

Top