രാജ്കുമാറിന്റെ മരണം; ഒന്നാം പ്രതിയായ എസ്ഐ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളി

പീരുമേട്: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ റിമാന്‍ഡിലായ ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. നെടുങ്കണ്ടം എസ്ഐ കെ.എ. സാബുവിന്റെ ജാമ്യാപേക്ഷയാണ് പീരുമേട് കോടതി തള്ളിയത്.

നാലാം പ്രതി സിപിഒ സജീവ് ആന്റണിയുടെ ജാമ്യാപേക്ഷ പീരുമേട് കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. ബുധനാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാബുവിനെ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. സാബുവിനെ ദേവികുളം ജയിലിലേക്കാണ് അയച്ചത്.

Top