കള്ളവോട്ട് ; ജില്ലാ കളക്ടര്‍മാരും ഉദ്യോഗസ്ഥരും മൗനാനുവാദം നല്‍കിയെന്ന് ഉണ്ണിത്താന്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നൂറോളം ബൂത്തുകളില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍മാരും ഉദ്യോഗസ്ഥരും ഇതിനു മൗനാനുവാദം നല്‍കിയെന്നും യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്തുകളില്‍ യുഡിഎഫ് ഏജന്റുമാരെ ഇരുത്താന്‍ സിപിഎമ്മുകാര്‍ സമ്മതിച്ചില്ല. ഇരുന്നവരെ അടിച്ചോടിച്ചു. പ്രിസൈഡിംഗ് ഓഫീസറും പോലീസും മൂകസാക്ഷിയായി നോക്കിനിന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സിപിഎം മുപ്പതുവര്‍ഷം കാസര്‍ഗോഡ് മണ്ഡലത്തില്‍ ജയിച്ചുപോന്നത് കള്ളവോട്ട് കൊണ്ടാണെന്ന് ഇതോടെ വ്യക്തമായി, എന്നാല്‍ കള്ളവോട്ട് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ല. ഇത്തവണ വമ്പിച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top