കാസര്‍ഗോഡ് : ദേശീയപാതയുടെ ശോചനീയാവസ്ഥയ്ക്കെതിരെ നിരാഹാര സമരത്തിനൊരുങ്ങി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. യുഡിഎഫിന്റെ നേതൃത്വത്തിലാണ് നിരാഹാര സമരം നടത്തുക.
നേരത്തെ പാത നന്നാക്കുവാന്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും പാത നന്നാക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. 20-ാം തിയതി 24 മണിക്കൂര്‍ സൂചന നിരാഹാര സമരം നടത്തും. എന്നിട്ടും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ 25 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും ഉണ്ണിത്താന്‍ അറിയിച്ചു.