കാസര്‍കോട്: കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. തിരുവനന്തപുരത്ത് വീട്ടിലാണ് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഐസൊലേഷനില്‍ കഴിയുന്നത്. ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് വന്ന വിമാനത്തില്‍ കൊവിഡ് 19 ബാധിച്ച ഒരാള്‍ യാത്ര ചെയ്ത പശ്ചാത്തലത്തിലാണ് ഐസൊലേഷനില്‍ കഴിയാന്‍ തീരുമാനിച്ചത്.