തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്‍കാതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പിണറായിയുടെ ഭാവം കണ്ടാല്‍ മുസോളിനിയും ഹിറ്റ്‌ലറും നാണിച്ചു പോകും. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ ക്രൂരമായ പ്രവര്‍ത്തികള്‍ ചെയ്യുന്ന ആളാണ് പിണറായി വിജയനെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന് അക്രമത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. അദ്ദേഹം മുഖ്യമന്ത്രിക്ക് ഇനി ഉറക്കമില്ലാത്ത സമരപരമ്പരകള്‍ക്ക് കോണ്‍ഗ്രസ് ഒരുങ്ങുമെന്നും വ്യക്തമാക്കി. എനിക്ക് ശേഷം ഇനിയൊരു കമ്മ്യൂണിസ്റ്റുകാരന്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കേണ്ട എന്നുള്ള വാശിയാണ് പിണറായി വിജയനെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.
രാഷ്ട്രീയകാര്യ സമിതിയില്‍ താന്‍ ഉള്‍പ്പെടാത്തതില്‍ പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.തൃശൂരും ഗുരുവായൂരും എല്ലാം ബിജെപിയുടെ അജണ്ടയാണ.തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എല്ലാം ഉള്ളി തൊലിച്ചതുപോലെയാകുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരിഹസിച്ചു.അറസ്റ്റിലായി എട്ടാം ദിവസത്തിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. 50,000 രൂപ കെട്ടിവയ്ക്കുക, ആറാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകുക എന്നീ ഉപാധികളോടെയാണ് ജാമ്യം.