തിരുവനന്തപുരം: പ്രണബ് കുമാർ മുഖർജിക്ക് ഭാരതരത്ന ലഭിച്ചതിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. ഒരു പ്രദേശിക വാർത്താ ചാനൽ ചർച്ചയിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. പത്മ-ഭാരതരത്ന പുരസ്കാരങ്ങൾ നിക്ഷ്പക്ഷമായല്ല പ്രഖ്യാപിക്കപ്പെട്ടതെന്നും നാഗ്പൂരിൽ പോയി ആർഎസ്എസ് സ്ഥാപകൻ രാജ്യസ്നേഹിയാണെന്ന് എഴുതി കൊടുത്തത് കൊണ്ട് മാത്രമാണ് പ്രണബ് മുഖർജിക്ക് ഭാരതരത്ന നൽകിയതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
നമ്പി നാരായണനോട് ചെയ്ക ദ്രോഹങ്ങൾക്ക് എന്തൊക്കെ പ്രായശ്ചിത്തം ചെയ്താലും അതു മതിയാവില്ല എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സെൻകുമാറിനെതിരേയും രാജ്മോഹൻ ഉണ്ണിത്താൻ വിമർശനമുയർത്തി. ഉന്നതമായ യോഗ്യതകൾ ഉള്ളവർക്കാണ് ഭാരതരത്ന സമ്മാനിക്കേണ്ടെതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.