ന്യൂഡല്‍ഹി: ഭീകരാക്രമണങ്ങള്‍ക്കെതിരെയുള്ള ഇന്ത്യയുടെ അടുത്ത നടപടി കാത്തിരുന്നു കാണാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംങ്.
ഭീകരര്‍ക്ക് നമ്മുടെ സൈന്യം തക്ക മറുപടി നല്‍കുന്നുണ്ടെന്നും കൃത്യമായ തിരിച്ചടികളാണ് ഇന്ത്യ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍ ആരു ലംഘിച്ചാലും ശക്തമായി തിരിച്ചടിക്കുമെന്നും രാജ്‌നാഥ് സിംങ് പറഞ്ഞു. ബാരമുള്ളയിലെ 46 രാഷ്ട്രീയ റൈഫിള്‍ ക്യാംപിനു നേരെ നടന്ന ആക്രമണത്തിനു പിന്നാലെയാണ് രാജ്‌നാഥ് സിംങിന്റെ പ്രതികരണം.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ലഡാക്ക് മേഖലയിലെത്തിയതായിരുന്നു മന്ത്രി. ജമ്മുകാശ്മീരിലെ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് രാജ്‌നാഥ് സിംങ് ലഡാക്ക് സന്ദര്‍ശിക്കുന്നത്.
മേഖലയില്‍ അദ്ദേഹം അടുത്തിടെ നടത്തുന്ന നാലാമത്തെ സന്ദര്‍ശനമാണിത്. കഴിഞ്ഞമാസം ഇവിടെ നടന്ന ഒരു സര്‍വക്ഷി യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.