ശ്രീനഗര്‍: ദ്വിദിന സന്ദര്‍ശനത്തിനായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലഡാക്കിലെത്തി. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം. കരസേന മേധാവി എം.എം. നരവനെ രാജ്നാഥ് സിംഗിനെ അനുഗമിക്കുന്നുണ്ട്.
സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും കരസേന മേധാവി ജനറല്‍ എം.എം.നരവണെ എന്നിവരും മന്ത്രിക്കൊപ്പമുണ്ട്. ഇന്ത്യ-ചൈന സംഘര്‍ഷത്തിനുശേഷം ലഡാക്കിലേക്കുള്ള രാജ്നാഥ് സിംഗിന്റെ ആദ്യ സന്ദര്‍ശനമാണിത്. ഇന്ന് ലഡാക്കില്‍ സന്ദര്‍ശനം നടത്തുന്ന രാജ്നാഥ് സിംഗ് ശനിയാഴ്ച കശ്മീര്‍ സന്ദര്‍ശിക്കും.