ന്യൂഡല്‍ഹി: ലോകമാകെ സാമ്പത്തിക മാന്ദ്യമാണെന്നും അതില്‍ ഇന്ത്യക്കേറ്റത് ചെറിയ തിരിച്ചടി മാത്രമാണെന്നും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്.
ചിലര്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് താഴ്ന്നുവെന്ന് പറയുന്നുണ്ടെങ്കിലും വികസിത രാജ്യങ്ങളെയടക്കം പല രാജ്യങ്ങളെയും മാന്ദ്യം ബാധിച്ചിട്ടുണ്ട്. അവരെല്ലാം ആ ബുദ്ധിമുട്ടില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാജ്‌പേയി സര്‍ക്കാരിന്റെയും മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെയും കാലത്ത് മാന്ദ്യം സംഭവിച്ചിരുന്നു. എന്നാല്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ കരകയറ്റിയത് വാജ്‌പേയിയാണ് .
സാമ്പത്തിക മാന്ദ്യം ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ മറികടക്കാനുള്ള ശക്തി രാജ്യത്തിന്റെ അകത്ത് തന്നെയുണ്ടെന്നും വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തുന്നതില്‍ മോദി സര്‍ക്കാരിന്റെ നേട്ടം വലുതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.