ന്യൂഡല്‍ഹി: കൂട്ട മതപരിവര്‍ത്തനത്തിനെക്കുറിച്ച് ആശങ്ക പങ്കുവെച്ച് കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. കൂട്ട മതപരിവര്‍ത്തനങ്ങള്‍ രാജ്യത്തിന് ആശങ്കയുണ്ടാക്കുന്നതാണെന്നും അത് തീര്‍ച്ചയായും പരിശോധിക്കപ്പെടുമെന്നും രാജ്‌നാഥ് പഞ്ഞു.
നിങ്ങള്‍ ഹിന്ദു ആണെങ്കില്‍ ഹിന്ദു ആകുക, ക്രിസ്ത്യന്‍ ആണെങ്കില്‍ ക്രിസ്ത്യാനിയാകുക, മുസ്ലിം ആണെങ്കില്‍ മുസ്ലിം ആകുക. എന്തിനാണ് മുഴുവന്‍ ലോകത്തേയും പരിവര്‍ത്തനം ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത് അദ്ദേഹം ചോദിച്ചു. ക്രസ്ത്യന്‍ വിഭാഗം നടത്തിയ യോഗത്തിലാണ് രാജ്‌നാഥ് ഇക്കാര്യം പറഞ്ഞത്. ആരെങ്കിലും ഒരു മതം സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ അത് ചെയ്യണം. അതില്‍ ഒരു തടസമില്ല. എന്നാല്‍ കൂട്ടമതപരിവര്‍ത്തനം നടന്നാല്‍, നിരവധി ആളുകള്‍ കൂട്ടത്തോടെ തങ്ങളുടെ മതം വിടുകയാണെങ്കില്‍ അത് രാജ്യത്തിന് ആശങ്കയുണ്ടാക്കുന്നതാണ്. ഭയപ്പെടുത്തി രാജ്യം ഭരിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല.
ജനങ്ങളുടെ ആത്മിശ്വാസത്തില്‍ രാജ്യം ഭരിക്കാനാണ് ആഗ്രഹിക്കുന്നത്. ആരെയും അന്യവത്കരിക്കില്ല. എല്ലാവരെയും രാജ്യം സ്വാഗതം ചെയ്യും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.