ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്തു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാജ്നാഥ് സിംഗ് കശ്മീരിലെത്തുക.
റംസാനോട് അനുബന്ധിച്ച് കശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷമുള്ള സാഹചര്യം വിലയിരുത്തുവാനാണ് സന്ദര്‍ശനം നടത്തുന്നത്. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തുന്നതാണ്.