മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി രാജ്‌നാഥ് സിങ് ബംഗ്ലാദേശിലേക്ക്

rajnath-singh

ന്യൂഡല്‍ഹി : മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വെള്ളിയാഴ്ച ബംഗ്ലാദേശിലേക്ക് തിരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും രാജ്‌നാഥിനെ അനുഗമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീനയുമായി രാജ്‌നാഥ് കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധം, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ സഹകരണം, അതിര്‍ത്തികളില്‍ വ്യാജ ഇന്ത്യന്‍ കറന്‍സിയുടെ ഒഴുക്ക്, യുവാക്കളെയും റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെയും ഭീകരവാദത്തിലേക്കു വഴിതിരിക്കാനുള്ള ഭീകരസംഘടനകളുടെ നീക്കം എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും.

Top