മോദി ആര്‍ക്ക് വേണ്ടി സമ്പാദിക്കണം; റഫാല്‍ വിഷയത്തില്‍ പ്രതികരിച്ച് രാജ്‌നാഥ് സിങ്

rajnath-singh

പാറ്റ്‌ന: റഫാല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് രംഗത്ത്.

മോദി ആര്‍ക്ക് വേണ്ടിയാണ് സ്വത്ത് സമ്പാദിക്കേണ്ടതെന്നും ഭാര്യയോ കുട്ടികളോ അദ്ദേഹത്തിന് ഇല്ലെന്നും പിന്നെ ആര്‍ക്ക് വേണ്ടിയാണ് അദ്ദേഹം അഴിമതി നടത്തേണ്ടതെന്നും ഇനിയും അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാമെന്നും എന്നാല്‍, അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്നും വര്‍ഷങ്ങളായി മോദിയെ വ്യക്തിപരമായി അറിയാമെന്നും അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ജനങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ മോദി ഒത്തിരി കാര്യങ്ങള്‍ ചെയ്തു. ഇനിയും അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. ദരിദ്ര രാജ്യമായിരുന്ന ഇന്ത്യ ഇന്ന് ഒരു കരുത്തുറ്റ രാജ്യമാണ്. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുന്ന ദിവസം വിദൂരമല്ല. എന്നാല്‍ മോദിയുടെ നേതൃത്വത്തില്‍ മാത്രമായിരിക്കും അത് സംഭവിക്കുകയുള്ളൂ, രാജ്‌നാഥ് വ്യക്തമാക്കി.

Top