ന്യൂഡല്‍ഹി: ഉറിയിലെ സൈനിക ആസ്ഥാനത്തിനുനേര്‍ക്കു നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചു.
ഇന്ന് ഉച്ചയ്ക്ക് രാജ്‌നാഥ് സിംഗിന്റെ ഔദ്യോഗിക വസതിയിലാണ് യോഗം .
അടുത്തയാഴ്ച നടത്താനിരുന്ന റഷ്യ, യുഎസ് സന്ദര്‍ശനം മാറ്റിവച്ചതായും രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ അറിയിച്ചു. ജമ്മു കശ്മീരില്‍ ഉറി മേഖലയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് ഭീകരാക്രമണം ഉണ്ടായത്. ഭീകരാക്രമണത്തില്‍ ഒമ്പതു സൈനികര്‍ കൊല്ലപ്പെടുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.