അതിര്‍ത്തി സംരക്ഷണത്തിന് നൂതനസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്ന് രാജ്‌നാഥ് സിംഗ്

Rajnath Singh

ന്യൂഡല്‍ഹി: രാജ്യത്ത് അതിര്‍ത്തി സംരക്ഷിക്കുന്നതിനായി നൂതനസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.

ഇന്റര്‍ഗ്രേറ്റഡ് ബോര്‍ഡര്‍ മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. പുതിയ സാങ്കേതിക വിദ്യയില്‍ ദിവസം മുഴുവന്‍ ജവാന്മാര്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന രീതി മാറുമെന്നും ജമ്മുവില്‍ ഇതിന്റെ ആദ്യഘട്ടം നടപ്പിലാക്കിയതായും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

അതിര്‍ത്തിയില്‍ വേലികെട്ടി ജവാന്മാര്‍ കാവല്‍ നില്‍ക്കുന്നത് പൂര്‍ണമായും ഫലവത്താകാത്തതിനാലാണ് പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതെന്നും ഇന്റര്‍ഗ്രേറ്റഡ് ബോര്‍ഡര്‍ മാനേജ്‌മെന്റ് സിസ്റ്റം പ്രകാരം അതിര്‍ത്തിയിലെ വിവരങ്ങള്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂമിലിരുന്ന് വീക്ഷിക്കാമെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു.

Top