ന്യൂഡല്‍ഹി: തേജസ് യുദ്ധവിമാനത്തില്‍ ആകാശയാത്ര നടത്താനൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ബംഗളൂരുവിലെ എച്ച്.എ.എല്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇരട്ടസീറ്റുള്ള തേജസില്‍ വ്യോമസേന പൈലറ്റിനൊപ്പം രാജ്‌നാഥ് സിംഗിന്റെ പറക്കല്‍.
ഇന്ത്യ സ്വയം നിര്‍മ്മിച്ച ഏറ്റവും ഭാരം കുറഞ്ഞ യുദ്ധവിമാനമായ തേജസില്‍ ആദ്യം യാത്ര ചെയ്യുന്ന പ്രതിരോധ മന്ത്രിയാണ് രാജ്‌നാഥ് സിംഗ്. ഇന്ത്യയുടെ ലഘു പോര്‍വിമാന പദ്ധതിക്കുള്ള പിന്തുണയായാണ് രാജ്‌നാഥ് സിംഗ് തേജസിലേറുന്നത്.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡും എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സിയും ചേര്‍ന്നാണ് തേജസ് നിര്‍മ്മിച്ചത്.