ശ്രീനഗര്‍: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ജമ്മു കശ്മീരില്‍. സുരക്ഷാ അവലോകനം സംബന്ധിച്ച് ശ്രീനഗറില്‍ ചേരുന്ന ഉന്നതതലയോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് സന്ദര്‍ശനം. കൂടാതെ വ്യാഴാഴ്ച അമര്‍നാഥ് തീര്‍ത്ഥാടനകേന്ദ്രത്തിലും രാജ്‌നാഥ് സിങ് സന്ദര്‍ശനം നടത്തും.
പി.ഡി.പി – ബി.ജെ.പി സര്‍ക്കാര്‍ രാജിവെച്ചതിന് ശേഷം ആദ്യമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ജമ്മു കശ്മീരില്‍ എത്തുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഗവര്‍ണര്‍ എന്‍.എന്‍ വോറ, സൈനിക മേധാവികള്‍ അടക്കമുള്ളവരും ഉന്നതതലയോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ബുധനഴ്ച വൈകീട്ടോടു കൂടി ജമ്മുവില്‍ എത്തുന്ന ആഭ്യന്തരമന്ത്രി വെള്ളിയാഴ്ചയാണ് തിരിച്ച് ഡല്‍ഹിയില്‍ എത്തുക.