രാജ്‌നാഥ് സിംഗ് കേരളത്തില്‍:പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം, കണക്കെടുപ്പുകള്‍

rajnath-singh

കൊച്ചി: പ്രളയം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കേരളത്തിലെത്തും. ഹെലികോപ്റ്ററില്‍ അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തും. വൈകിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.

വയനാട്ടിലെ കൃഷിനാശം സംബന്ധിച്ച കണക്കെടുപ്പ് കൃശി വകുപ്പ് ഇന്ന് തുടങ്ങും. ദുരന്തബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി ടിപി രാമകൃഷ്ണന്‍ ഇന്ന് സന്ദര്‍ശിക്കും. ജില്ലയിലെ 127 ക്യാമ്പുകളിലായി 13,946 പേര്‍ കഴിയുന്നുണ്ട്. മൈസൂര്‍- വയനാട് പാതയില്‍ ഗതാഗത നിയന്ത്രണം ഇന്നും തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

Top