ദുരിതബാധിതര്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി : ദുരിതബാധിതര്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളക്കെട്ട് നേരിട്ടതുപോലെ വെള്ളം ഇറങ്ങിയശേഷമുള്ള ദുരിതങ്ങളും പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഇളന്തിക്കരയിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്ക് ഉറപ്പ് നല്‍കി.

സംസ്ഥാനത്തെ പ്രളയദുരിതം നേരിട്ടറിയാന്‍ കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ദുരിതാശ്വാസ മേഖലകള്‍ സന്ദര്‍ശിച്ചു. കേരളത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു. കേരളത്തിലെ സ്ഥിതി ഗൗരവമുള്ളതാണെന്നും സംസ്ഥാന സര്‍ക്കാര്‍ മികച്ച രീതിയിലാണ് സാഹചര്യത്തെ നേരിടുന്നതെന്നും കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കുന്നുവെന്ന് രാജ്‌നാഥ് സിംഗ് അറിയിച്ചു.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ അദ്ദേഹം ഇവിടെനിന്ന് ഹെലികോപ്റ്ററിൽ ചെറുതോണി, ഇടുക്കി ഡാം, പരിസരപ്രദേശങ്ങൾ, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങൾ, ആലുവ, പറവൂർ താലൂക്കുകളിലെ പ്രളയ ബാധിത പ്രദേശങ്ങൾ എന്നിവ സന്ദർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡിഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ എന്നിവരും രാജ്‌നാഥ് സിംഗിനൊപ്പമുണ്ടായിരുന്നു.

Top