ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യ്ക്ക് സ്വന്തമായി ആസ്ഥാനം തയ്യാറായി.
ദക്ഷിണ ഡല്‍ഹിയിലെ ലോധി റോഡില്‍ നിര്‍മിച്ചിരിക്കുന്ന മന്ദിരം ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുന്നത്.
2015 സെപ്തംബര്‍ 10ന് ആരംഭിച്ച കെട്ടിടത്തിന്റെ നിര്‍മാണം 24 മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 35.13 കോടിയാണ് കെട്ടിടം നിര്‍മിക്കാനായി ചിലവഴിച്ചത്.
2008-ല്‍ രൂപീകരിച്ച എന്‍.ഐ.എയുടെ ആസ്ഥാനം ഇത്രയും കാലം പൊതുമേഖല സെന്റോയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഡല്‍ഹി ജെയ്‌സിംഗ് റോഡിലുള്ള എന്‍.ഡി.സി.സി ബില്‍ഡിംഗിലേക്ക് ഓഫീസ് മാറ്റി. ലഖ്നൗ, ഹൈദരാബാദ്, കൊച്ചി, ഗുവാഹത്തി, മുംബൈ, കൊല്‍ക്കത്ത,റായ്പുര്‍, ജമ്മു എന്നിവിടങ്ങളില്‍ എന്‍.ഐ.എയ്ക്ക് ബ്രാഞ്ച് ഓഫിസുകളുണ്ട്.
മാത്രമല്ല ചണ്ഡീഗഡ്, ശ്രീനഗര്‍, ചെന്നൈ, ബംഗളൂരു, വിശാഖപട്ടണം, അഹമ്മദാബാദ്, ബറൂച്, ജഗദല്‍പുര്‍, പട്ന, സിലിഗുരി, മാല്‍ഡ, റാഞ്ചി, വിജയവാഡ, ഇംഫാല്‍ എന്നിവിടങ്ങളില്‍ എന്‍.ഐ.എയ്ക്ക് ക്യാമ്പ് ഓഫീസുകളുമുണ്ട്.