ന്യൂഡല്‍ഹി: ബാലകോട്ട് വ്യോമസേന തീവ്രവാദ ക്യാമ്പുകള്‍ ആക്രമിച്ചത് ശ്രദ്ധേയമായ നടപടിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ആക്രമണശേഷം മരിച്ചവരുടെ കണക്കെടുക്കല്‍ പൈലറ്റുമാരുടെ ജോലിയാണോയെന്ന് സംശയമുന്നയിക്കുന്നവര്‍ മറുപടി പറയണമെന്നും രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.
ആക്രമണത്തില്‍ 250ലേറെ ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷാ പ്രസംഗിച്ചത് വിവാദമായിരുന്നു. ബലാക്കോട്ടിലെ ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലനകേന്ദ്രമാണ് ആക്രമിച്ചതെന്നും പരിശീലകരും കമാന്‍ഡര്‍മാരുമുള്‍പ്പെടെ നിരവധി ഭീകരരെ ഇല്ലാതാക്കിയെന്നുമായിരുന്നു വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞത്.
ബലാക്കോട്ട് ആക്രമണത്തില്‍ 350 ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാതിരിക്കെയാണ് ബി.ജെ.പി അദ്ധ്യക്ഷന്‍ 250ലേറെ ഭീകരര്‍ എന്ന് പറഞ്ഞത്.