ചെന്നൈ: നടന് രജനീകാന്ത് വീണ്ടും ഹിമാലയം സന്ദര്‍ശിക്കുന്നു. പ്രത്യേക പ്രാര്‍ഥനകള്‍ നടത്താനും ബാബാജി ആശ്രമം സന്ദര്‍ശിക്കാനുമാണ് അദ്ദേഹത്തിന്റെ യാത്രയെന്ന് രജനിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ശനിയാഴ്ച ചെന്നൈയില്‍നിന്ന് വിമാനമാര്‍ഗം സിംലയിലെത്തുന്ന രജനി പിന്നീട് ഋഷികേശ് സന്ദര്‍ശിക്കും. ആത്മീയഗുരു ബാബാജിയുടെ സ്മരണയ്ക്കായി നിര്‍മിക്കുന്ന ആശ്രമത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
ഒരാഴ്ചയാണ് ഹിമാലയ സന്ദര്‍ശനത്തിനായി മാറ്റി വച്ചിരിക്കുന്നത്.