ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐ യുടെ പുതിയ ചെയര്‍മാനായി രജനീഷ് കുമാറിനെ നിയമിച്ചു.
മൂന്നു വര്‍ഷത്തേക്കാണ് നിയമനം. നിലവിലെ ചെയര്‍മാനായ അരുന്ധതി ഭട്ടാചാര്യ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് രജനീഷ് കുമാറിന്റെ നിയമനം.
ഈയാഴ്ച്ച അവസാനത്തോടെയാണ് ഭട്ടാചാര്യ ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നത്.
നിലവില്‍ ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ ആണ് രജനീഷ് കുമാര്‍.