വഡോധര: പദ്മാവത് തീയേറ്ററില്‍ പോയി കാണുമെന്ന് പറഞ്ഞ യുവാവിന് ക്രൂര മര്‍ദ്ദനം. ഗുജറാത്തിലാണ് സംഭവം. വഡോധര സ്വദേശിയായ ഉപേന്ദ്ര സിംഗ് ജാദവിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 24ന് ഒരു ഹോട്ടലിന്റെ മുന്നില്‍ വച്ച് ഉപേന്ദ്ര സിംഗ് ഫോണില്‍ മറ്റൊരു സുഹൃത്തിനോട് പദ്മാവത് സിനിമ കാണുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഗുജറാത്തില്‍ സിനിമ റിലീസ് ചെയ്തില്ലെങ്കില്‍ മുംബയില്‍ പൊയി കാണുമെന്ന് യുവാവ് പറഞ്ഞതാണ് ആക്രമികളെ പ്രകോപിതരാക്കിയത്.
രാജ്യത്തെ രജ്പുത്തുകളും കര്‍ണിസേനയും സിനിമ ബഹിഷ്‌കരിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടും എങ്ങനെ സിനിമ കാണാന്‍ സാധിക്കുന്നെന്ന് ചോദിച്ചാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ഉപേന്ദ്ര സിംഗിന്റെ പരാതിയില്‍ പറയുന്നു.