‘പത്മാവതി’യെ അവഹേളിക്കുന്നവരെ വെറുതെ വിടില്ലെന്ന് രാജ്പുത്‌ന സംഘ്

രാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സജ്ഞയ് ലീലാ ബന്‍സാലി ചിത്രം ‘പത്മാവതി’യുടെ പ്രത്യേക പ്രദര്‍ശനം നടത്തിയില്ലെങ്കില്‍ തീയേറ്ററുകള്‍ കത്തിക്കുമെന്ന് ജയ് രജ്പുത്‌ന സംഘിന്റെ ഭീക്ഷണി.

ചിത്രത്തിന്റെ ആദ്യത്തെ പ്രദര്‍ശനം തങ്ങള്‍ക്ക് മാത്രമായി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ജയ്പൂരില്‍ ചിത്രത്തിന്റെ പ്രദര്‍ശനം സംബന്ധിച്ച് വിവിധ തീയേറ്റര്‍ ഉടമകളുമായി സംഘടന ചര്‍ച്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

അതേസമയം, ചരിത്രത്തിനെ വളച്ചൊടിക്കാന്‍ ആരെയും അനുവദിക്കുകയില്ലെന്ന് ജയ് രാജ്പുത്‌ന സംഘ് അറിയിച്ചു. പത്മാവതിയെ അവഹേളിക്കുന്നവരെ വെറുതെ വിടില്ലെന്നും രജ്പുത്‌ന സംഘ് പറഞ്ഞു.

പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയമാണ് പ്രതിഷേധത്തിന് കാരണം.

ഡിസംബര്‍ 1 നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ദീപികാ പദുക്കോണാണ് റാണി പത്മാവതിയായി വേഷമിടുന്നത്. അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ സിംഗ് വേഷമിടുന്നു.

Top