മന്‍മോഹനെതിരായ മോദിയുടെ പരാമര്‍ശം, അഞ്ചാം ദിവസവും ബഹളത്തോടെ രാജ്യസഭ പിരിഞ്ഞു

rajyasabha

ന്യൂഡല്‍ഹി: ശീതകാല സമ്മേളനത്തിന്റെ അഞ്ചാം ദിവസവും ബഹളം മൂലം സഭാനടപടികള്‍ തുടരാന്‍ കഴിയാതെ പിരിഞ്ഞു.

വാരാന്ത്യ അവധിക്കും ക്രിസ്തുമസ് അവധിക്കും ശേഷം ഇനി ബുധനാഴ്ചയാവും സഭ സമ്മേളിക്കുക. രാവിലെ 9:30ന് സമ്മേളിച്ച സഭ 11.30ന് പിരിഞ്ഞു.

മന്‍മോഹനെതിരായ പരാമര്‍ശത്തില്‍ മോദി മാപ്പ് പറയണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യമാണ് ദിവസങ്ങളായി സഭാ നടപടികള്‍ അലങ്കോലപ്പെടുത്തുന്നത്.

അതേസമയം കോണ്‍ഗ്രസിനെ പ്രതിരോധിക്കാനായി 1984-ലെ കലാപം ഉയര്‍ത്തിക്കൊണ്ടുവരാനായിരുന്നു ബി.ജെ.പിയുടെ ശ്രമം.

Top