രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ശൂരനാട് രാജശേഖരന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ശൂരനാട് രാജശേഖരന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. നിയമസഭാ സെക്രട്ടറിക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

യു.ഡി.എഫിനെയും സ്വന്തം പിതാവ് കെ എം മാണിയെയും വഞ്ചിച്ചയാളാണ് ജോസ് കെ മാണിയെന്നും, സഭയില്‍ ഭൂരിപക്ഷം ഇല്ലെങ്കിലും മത്സരിക്കണമെന്നത് ഐക്യ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ തീരുമാനമാണെന്നും ശൂരനാട് രാജശേഖരന്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, എംഎല്‍എമാരായ എ പി അനില്‍കുമാര്‍, എം വിന്‍സെന്റ്, പി ഉബൈദുള്ള, തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Top