കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയ നടപടി പുന:പരിശോധിക്കില്ലെന്ന് ഹൈക്കമാന്‍ഡ്

oommen chandy

ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയ നടപടി പുനപരിശോധിക്കില്ലെന്ന് ഹൈക്കമാന്‍ഡ്. മുന്നണി മര്യാദ പാലിച്ച് തന്നെയാണ് തീരുമാനം എടുത്തിരിക്കുന്നതെന്നും ഘടകക്ഷി നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് വിജയിക്കില്ലെന്നതും തീരുമാനത്തെ സ്വാധീനിച്ചെന്നും ഹൈക്കമാന്‍ഡ് പറഞ്ഞു.

അതേസമയം, രാജ്യസഭാ സീറ്റ് ലഭിച്ചതോടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ് മാണി വിഭാഗം രാജിവയ്ക്കാനൊരുങ്ങുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലിയാണ് രാജി വെയ്ക്കുന്നത്. കേരള കോണ്‍ഗ്രസ് യു.ഡി.എഫിന്റെ ഭാഗമായതോടെയാണ് തീരുമാനം. രാജിക്കത്ത് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയ്ക്ക് കൈമാറിയിട്ടുണ്ട്.

Top