ഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളില്‍ ഒഴിവുവന്ന 56 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 27 നാണ് തെരഞ്ഞെടുപ്പ്. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആയിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍.
ഉത്തര്‍പ്രദേശ് (10), മഹാരാഷ്ട്ര (6), ബിഹാര്‍ (6), പശ്ചിമ ബംഗാള്‍ (5), മധ്യപ്രദേശ് (5), ഗുജറാത്ത് (4), കര്‍ണാടക (4), ആന്ധ്രാപ്രദേശ് (3), തെലങ്കാന (3), രാജസ്ഥാന്‍ (3), ഒഡീഷ (3), ഉത്തരാഖണ്ഡ് (1), ഛത്തീസ്ഗഡ് (1), ഹരിയാന (1), ഹിമാചല്‍ പ്രദേശ് (1) എന്നീ സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
13 സംസ്ഥാനങ്ങളില്‍ നിന്നുള്ള 50 രാജ്യസഭാംഗങ്ങളുടെ കാലാവധി ഏപ്രില്‍ 2 നാണ് അവസാനിക്കുന്നത് രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ബാക്കിയുള്ള ആറ് അംഗങ്ങള്‍ ഏപ്രില്‍ 3 ന് വിരമിക്കും. ആറ് വര്‍ഷമാണ് രാജ്യസഭാംഗത്തിന്റെ കാലാവധി.