രാജസ്ഥാനില്‍ നിന്നും മന്‍മോഹന്‍ സിംഗ് രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാജസ്ഥാനില്‍ നിന്നാണ് അദ്ദേഹം രാജ്യസഭയിലേക്ക് മത്സരിക്കുക.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് , ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് എന്നിവര്‍ക്കൊപ്പം എത്തിയാണ് മന്‍മോഹന്‍ സിംഗ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ബിജെപി എംപി മഥന്‍ ലാല്‍ സൈനി മരിച്ചതിനെ തുടര്‍ന്നാണ് രാജ്യസഭാ സീറ്റില്‍ ഒഴിവ് ഉണ്ടായത്. രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസിനാണ് ഭൂരിപക്ഷം ലഭിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന് 100 എംഎല്‍എമാരാണ് ഉള്ളത്. ബിജെപിക്ക് 72 എംഎല്‍എമാരും ഉണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരിക്കുന്നതിനാല്‍ മന്‍മോഹന്‍ സിംഗിനു വിജയിക്കാന്‍ സാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top