‘ഗുജറാത്തില്‍ ബിജെപിക്കായി പ്രചാരണം നടത്തും’, രാജ്യസഭാ എംപി അമര്‍ സിംഗ്

ലക്നൗ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് രാജ്യസഭാ എംപി അമര്‍ സിംഗ്.

വാരണാസിയില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് അമര്‍ സിംഗ് നിലപാട് വ്യക്തമാക്കിയത്.

നടന്‍ അമിതാഭ് ബച്ചനെതിരേയും അമര്‍ സിംഗ് വിമര്‍ശനമുയര്‍ത്തി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ അമിതാഭ് ബച്ചന്‍ ബിജെപിക്കായി പ്രചാരണം നടത്തണം. ഇതേവരെ അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നു നേട്ടങ്ങള്‍ മാത്രമുണ്ടാക്കിയ ആളാണ്. രാജ്യത്ത് ഇപ്പോള്‍ നരേന്ദ്ര മോദിയല്ലാതെ മറ്റൊരു മുഖമില്ല. വളര്‍ച്ചയിലും ജനപ്രീതിയിലും ഒരു നേതാവിനും അദ്ദേഹത്തിനു മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല- അമര്‍ സിംഗ് പറഞ്ഞു.

മുലായം സിംഗ് യാദവിന് അര്‍ഹമായ ബഹുമാനം നല്‍കണമെന്ന്, മുലായത്തിന്റെ മുന്‍ അടുപ്പക്കാരനായ അമര്‍ സിംഗ്, അഖിലേഷ് യാദവിനോട് ആവശ്യപ്പെട്ടു.

Top