ബംഗളുരു : കർണ്ണാടക ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ അശോക് ഗസ്‌തി കോവിഡ് ബാധിച്ച് മരിച്ചു. 55 വയസ്സായിരുന്നു. ബംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ആണ് മരണം സംഭവിച്ചത്.
സെപ്റ്റംബർ രണ്ട് മുതൽ ഗസ്‌തി ബംഗളുരുവിൽ കോവിഡ് ചികിത്സയിലായിരുന്നു. കഴിഞ്ഞ ജൂണില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ഗസ്തി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യ സഭാംഗം ആയി സത്യ പ്രതിജ്ഞ ചെയ്യാനോ സമ്മേളനത്തിൽ പങ്കെടുക്കാനോ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഗസ്തിയുടെ ആരോഗ്യ അവസ്ഥ വളരെ മോശം സ്ഥിതിയിലായിരുന്നുവെന്ന് പ്രാദേശിക മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ എം.പിയാണ് അശോക് ഗസ്‌തി. റായ്ചുരിലെ അഭിഭാഷകനും ബിജെപിയുടെ ഒബിസി മോര്‍ച്ച മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു.