ന്യൂഡല്‍ഹി: ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ അവസാനവര്‍ഷ ദേശീയ പരീക്ഷയ്ക്ക് ശുപാര്‍ശയുള്ള മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയും പാസാക്കി. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷധം നടക്കുന്നതിനിടെയാണ് ബില്‍ രാജ്യസഭയിലും പാസായത്.
101-പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്തു. 50 പേര്‍ എതിര്‍ത്തും. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തുന്നതാണ് ബില്ലെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു.