യുഡിഎഫ് യോഗത്തില്‍ നിന്ന് വിഎം സുധീരന്‍ ഇറങ്ങിപ്പോയി ; രാജ്യസഭാ സീറ്റില്‍ യുഡിഎഫില്‍ കലാപം

sudheeran

തിരുവനന്തപുരം: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ്സിന് കൊടുത്തതിനെതിരെ കോണ്‍ഗ്രസ്സില്‍ കലാപം പടരുന്നു. യു.ഡി.എഫ് യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങി പോയ വി.എം സുധീരന്‍ നാശത്തിലേക്കാണ് പാര്‍ട്ടിയുടെ പോക്കെന്ന് തുറന്നടിച്ചു.

രാജ്യസഭാ സീറ്റ് പുന:പരിശോധിക്കണമെന്നും, കെ.എം.മാണിയെ തിരിച്ചെടുക്കാന്‍ വലിയ വില കൊടുക്കേണ്ടി വന്നെന്നും മാണിയുടെ തിരിച്ചുവരവ് മുന്നണിയെ ശക്തിപ്പെടുത്താനല്ലെന്നും അദ്ദേഹം പറഞ്ഞു.

മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയത് സുതാര്യമായ തീരുമാനമല്ല, ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താതെയാണ് തീരുമാനമെടുത്തിരിക്കുന്നത്, ഈ തീരുമാനത്തിലൂടെ കേരളത്തിലെ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ ചതിക്കപ്പെട്ടിരിക്കുന്നു, ഇതിന്റെ ഗുണഭോക്താവ് ബി.ജെ.പി മാത്രമാണ് സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Top