തിരുവനന്തപുരം: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ്സ് എമ്മിനു നല്കിയ നടപടിയില്‍ കോണ്‍ഗ്രസില്‍ കലാപം രൂക്ഷമാകുന്നതിനിടെ പ്രതിഷേധിച്ച നേതാക്കളെ ക്ഷണിച്ച് കൊണ്ട് ബിജെപി. കോണ്‍ഗ്രസിലെ അസംതൃപ്തരായ നേതാക്കളെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പാര്‍ട്ടി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ക്കായി ബിജെപിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്, രാജ്യത്തുടനീളം കോണ്‍ഗ്രസിലുണ്ടായ ശിഥിലീകരണമാണ് കേരളത്തിലും പ്രകടമാകുന്നത്, 2019 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അന്ത്യം കുറിക്കും കൃഷ്ണദാസ് വ്യക്തമാക്കി.